ഭൂരേഖ കംപ്യൂട്ടര്‍വല്‍ക്കരണ വിവരശേഖരണം; ജനം ദുരിതത്തില്‍
കുന്ദമംഗലം: വില്ലേജ് ഓഫിസ് മുഖേന ഭൂരേഖ കംപ്യൂട്ടര്‍വല്‍ക്കരണ വിവരശേഖരണം നല്കാന് കുന്ദമംഗലത്തെത്തിയവരുടെ വരി അരക്കിലോമീറ്ററോളം നീണ്ടു.
ഇന്നലെ രാവിലെ മുതല്‍ കുന്ദമംഗലം സാംസ്കാരിക നലയത്തില് നടന്ന പരിപാടിക്കെത്തിയവരുടെ വരിയാണ് പെരിങ്ങൊളം റോഡു വരെയെത്തിയത്. ഇതിനിടെ മഴകൂടി വന്നതോടെ ദുരിതം ഇരട്ടിയായി. കൈക്കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ കുടയും ചൂടി ഏറെ നേരം വരിനിന്നു വലഞ്ഞു.
വിവരശേഖരണം വാര്‍ഡ് അടിസ്ഥാനത്തില്‍ സന്നദ്ധസംഘടനകളുടെയും മറ്റും സഹകരണത്തോടെ കുറച്ചുകൂടി സാങ്കേതികവും ശാസ്ത്രീയവുമായ രീതിയില്‍ നടത്തണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്ന് ഭാരതീയ രാഷ്ട്രീയ കോണ്‍ഗ്രസ് സേവ ആവശ്യപ്പെട്ടു. യോഗത്തില്‍ നൗഷാദ് തെക്കയില്‍, പി. ഗിരീശന്, ഷാരോണ്‍, ടി. റഹീസ്, ടി. സാദിഖ്, എ. ജിംഷിത്, എ. ബിജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."