വേറിട്ട കാഴ്ചകളൊരുക്കി സുപ്രഭാതം എക്‌സ്‌പോ
ഫറോക്ക്: സുപ്രഭാതം കാംപയിനിന്റെ ഭാഗമായി 'എന്റെ വീട്ടിലും സുപ്രഭാതം' എന്ന പേരില്‍ സംഘടപ്പിച്ച സുപ്രഭാതം എക്‌സ്‌പോ 2017 ശ്രദ്ധേയമായി. ഞായര്‍പ്രഭാതം, വിദ്യാപ്രഭാതം, അനുസ്മരണപതിപ്പുകള്‍, കാമറക്കാഴ്ചകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചു.
കഷായപ്പടി മമ്പഉല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി മദ്‌റസ എസ്.കെ.എസ്.ബി.വി സംഘടിപ്പിച്ച എക്‌സ്‌പോ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. മൂസക്കോയ കക്കാട്ട് അധ്യക്ഷനായി.
ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള ഉപഹാരം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി പി. ഹസൈനാര്‍ ഫൈസി വിതരണം ചെയ്തു. പി. ചേക്കുട്ടി, മുജീബ് റഹ്്മാന്‍ ഫൈസി, മുഹമ്മദലി റഹീമി, വി.ടി അഷ്‌റഫ് മുസ്്‌ലിയാര്‍, ശറഫുദ്ദീന്‍ വാഫി, അബ്ദുറഹിമാന്‍ മുസ്്‌ലിയാര്‍, കെ.ടി.എം ഹനീഫ സംസാരിച്ചു. എം. ഫര്‍ഹാന്‍ സ്വാഗതവും പി. അഫ്ത്താബ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."