റേഷന്‍ കാര്‍ഡില്‍ നിര്‍ധന കുടുംബത്തിന്റെ വരുമാനം മൂന്നര ലക്ഷം
പേരാമ്പ്ര: ബി.പി.എല്‍ കുടുംബത്തില്‍പെട്ട നൊച്ചാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ കൂലിവേല ചെയ്യുന്ന കുടുംബത്തിന്റെ പ്രതിമാസ വരുമാനം മൂന്നര ലക്ഷം. കഴിഞ്ഞ തവണത്തെ കാര്‍ഡിലെ വരുമാനം 317 രൂപ ആയിരുന്നു. ഇത്തവണ കാര്‍ഡ് വന്നപ്പോള്‍ ഏറ്റവും ഉയര്‍ന്ന കുടുംബത്തിന് ലഭിക്കുന്ന വെള്ളകാര്‍ഡും അപഹാസ്യവും സഹിക്കാന്‍ വിധി. നൊച്ചാട് പഞ്ചായത്തിലെ ചേനോളിയില്‍ താമസിക്കുന്ന കുന്നാറമ്പത്ത് രാധയെന്ന വീട്ടമ്മക്കാണ് 300 രൂപയില്‍ നിന്ന് മൂന്നരലക്ഷത്തിലേക്ക് മാസ വരുമാനം പെടുന്നനെ മാറിയത്.
രാധയുടെ കാര്‍ഡില്‍ ഭര്‍ത്താവും രണ്ട് മക്കളും ഉള്‍പ്പെടെ നാല് പേരാണ് അംഗങ്ങള്‍. കര്‍ഷക തൊഴിലാളിയായ ഭര്‍ത്താവ് ചന്ദ്രന്‍ വല്ലപ്പോഴും കിട്ടുന്ന ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം നിത്യജീവിതത്തിന് തന്നെ തികയാതെ പ്രയാസപ്പെടുമ്പോഴാണ് കാര്‍ഡില്‍ മൂന്നര ലക്ഷം രൂപയുടെ മറിമായം. 21 60056460 നമ്പര്‍ റേഷന്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ ആശുപത്രിയില്‍ നിന്ന് പോലും ആട്ടി പായിക്കുന്ന അവസ്ഥയുണ്ടാവുമെന്ന് നിര്‍ധനരായ ഈ കുടുംബം ഭയക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പോലും ഇത്രയധികം വരുമാനം രേഖപ്പെടുത്തിയിട്ടില്ല.
നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ പ്രതിനിധീകരിക്കുന്ന വാര്‍ഡില്‍ താമസിക്കുന്ന കുടുംബത്തിന്റെ അവസ്ഥ കാണിച്ച് സപ്ലൈ ഓഫിസര്‍ക്ക് കത്ത് നല്‍കിയിട്ടും ഇതുവരെ ഒരുനടപടിയും കൈക്കൊണ്ടിട്ടില്ല. നേരത്തെ കാര്‍ഡ് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ എല്ലാ രേഖകളും കാണിച്ചതാണ്.
എന്നിട്ടും യാതൊരു മാറ്റവും ഉണ്ടാവാതെ വന്നതോടെ വീട്ടമ്മ നേരിട്ട് താലൂക്ക് റേഷനിങ് ഓഫിസര്‍ക്കും സപ്ലൈ ഓഫിസര്‍ക്കും നല്‍കിയ പരാതിയും അധികൃതര്‍ തള്ളി. നിത്യരോഗിയാണെന്ന് കാണിക്കുന്ന രേഖ ഹാജരാക്കിയാല്‍ പരിഗണിക്കാമെന്നാണ് റേഷനിങ് അധികൃതര്‍ നല്‍കിയ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."