HOME
DETAILS
MAL
രാജേഷ് വധം: പതിമൂന്നാം പ്രതി പിടിയില്‍
backup
August 22 2017 | 00:08 AM
തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്.എസ്.എസ് കാര്യവാഹക് രാജേഷിനെ (34) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പതിമൂന്നാം പ്രതി പിടിയിലായി. ഇടവക്കോട് വേലാംകോണം പുതുവല്‍ പുത്തന്‍വീട്ടില്‍ വിപിന്‍ (27) ആണ് പിടിയിലായത്. ഗൂഢാലോചനയിലും കൊലപാതകത്തിലും ഇയാള്‍ സജീവ പങ്കാളിയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ കേന്ദ്രീകരിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍കോളുകള്‍ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഡി.സി.ആര്.ബി പൊലിസ് അസി. കമ്മിഷണര്‍ പ്രതാപന് നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ പന്ത്രണ്ട് പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. ഈ കഴിഞ്ഞ ജൂലൈ 29നാണ് രാജേഷ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."