ലൈഫ് മിഷന്‍ പദ്ധതി: സെപ്റ്റംബര്‍ 16 വരെ അപ്പീല്‍ നല്‍കാം
കല്‍പ്പറ്റ: ലൈഫ് മിഷന്‍ പദ്ധതിയില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അപ്പീലുകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ 16 വരെ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാം.
വസ്തുവും വീടും ഇല്ലാത്തവര്‍ക്കും വസ്തു ഉള്ള ഭവന രഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കുന്ന സര്‍ക്കാരിന്റെ പദ്ധതിയാണ് ലൈഫ് മിഷന്‍.
സ്വന്തമായി അല്ലെങ്കില്‍ കുടുംബാംഗങ്ങളുടെ പേരില്‍ വസ്തു ഇല്ലാത്തവര്‍, നഗരങ്ങളില്‍ അഞ്ച് സെന്റില്‍ താഴെയും ഗ്രാമങ്ങളില്‍ 25 സെന്റില്‍ താഴെയും സ്വന്തമായി ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ബാധകമല്ല), റേഷന്‍ കാര്‍ഡ് ഉള്ള കുടുംബം (ഒരു റേഷന്‍ കാര്‍ഡിന് ഒരു ഭവനം), പരമ്പരാഗതമായി കുടുംബ സ്വത്ത് അല്ലെങ്കില്‍ വീട് കൈമാറിക്കിട്ടാന്‍ സാധ്യത ഇല്ലാത്തവര്‍, സ്വകാര്യ ആവശ്യത്തിന് നാല്ചക്ര വാഹനം ഇല്ലാത്തവര്‍, സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അല്ലെങ്കില്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്ള കുടുംബം ആകാന്‍ പാടില്ല, സ്വത്ത് ഭാഗംവച്ച ശേഷം ഭൂരഹിതര്‍ ആയവര്‍ ആകാന്‍ പാടില്ല, എന്നീ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ഇതിനായി ജില്ലാ കലക്ടര്‍ക്ക് സെപ്റ്റംബര്‍ 16 വരെ അപ്പീല്‍ സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."