HOME
DETAILS

ഇരവിപുരത്ത് പൂര്‍ത്തിയാക്കുന്നത് വികസനത്തിന്റെ സ്വപ്‌നങ്ങള്‍: എം. നൗഷാദ് എം.എല്‍.എ

  
backup
August 22 2017 | 00:08 AM

%e0%b4%87%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be


കൊട്ടിയം: ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നത് ഇരവിപുരത്തിന്റെ വികസനസ്വപ്നങ്ങള്‍ക്കൊപ്പമാണെന്ന് എം നൗഷാദ് എം.എല്‍.എ പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടു ബജറ്റുകളിലൂടെ മണ്ഡലത്തിലെ നാല് ഫ്‌ളൈ ഓവറുകള്‍ക്കു അനുമതി നേടാനായതായും എം.എല്‍.എ പറഞ്ഞു. ഇരവിപുരം, മയ്യനാട് റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്കും അയത്തില്‍, കല്ലുംതാഴം ഫ്‌ളൈ ഓവറുകള്‍ക്കുമാണ് സംസ്ഥാന ബജറ്റില്‍ അനുമതി നേടാനായത്.
ഇരവിപുരത്തും മയ്യനാട്ടും മേല്‍പ്പാലങ്ങള്‍ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
നാല് പദ്ധതികള്‍ക്കും കൂടി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 140 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു കഴിഞ്ഞു.
പൊതുമേഖലാ സ്ഥാപനമായ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷനാണ് നിര്‍വഹണ ഏജന്‍സി. നാല്‍പ്പതു കോടി രൂപയാണ് ഇരവിപുരം റെയില്‍വേ മേല്‍പാല നിര്‍മാണ പദ്ധതിയുടെ അടങ്കല്‍.
മറ്റു മൂന്നു മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിനായുള്ള വിശദമായ പദ്ധതിരേഖ (ഡി.പി.ആര്‍) തയാറായി വരികയാണ്.
കഴിഞ്ഞ രണ്ടു ബജറ്റുകളിലും ഇരവിപുരം മണ്ഡലത്തിനു മുന്തിയ പരിഗണന നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നും നൗഷാദ് പറഞ്ഞു.
വിനോദ സഞ്ചാര വികസനം ലക്ഷ്യമിട്ട് മയ്യനാട് മുക്കം പൊഴിയെയും പരവൂര്‍ പൊഴിക്കരയെയും ബന്ധിപ്പിക്കുന്ന സാമാന്യം ദൈര്‍ഘ്യമേറിയ ഒരു പാലം എന്ന ഒരു ആവശ്യം സര്‍ക്കാര്‍ മുമ്പാകെ വച്ചിരുന്നു. 48 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
അതിനുള്ള സാധ്യതാ പഠനം നടത്താന്‍ ബജറ്റില്‍ അനുവാദം ലഭിച്ചിട്ടുണ്ട്. മറ്റൊരു നേട്ടമാണ് കൊല്ലം തിരുമംഗലം ദേശീയപാതയെയും ചെമ്മാന്‍മുക്ക്ആയുര്‍ റോഡിനെയും ബന്ധിപ്പിക്കുന്ന കിളികൊല്ലൂര്‍ വില്ലേജ് ഓഫിസ് ചേരിയില്‍കാവ് ഓറിയന്റ് മുക്ക് അമ്മന്‍നട റോഡില്‍ ഓറിയന്റ് ജങ്ഷനില്‍ ഒരു റെയില്‍വേ അടിപ്പാതക്കും സാധ്യതാ പഠനത്തിന് ബജറ്റില്‍ അനുവാദം ലഭിച്ചത്.
മേഖലയിലെ ജനങ്ങളുടെ ഏറെക്കാലമായുള്ള ഒരു ആവശ്യമായിരുന്നു ഇത്. പോളയത്തോട്ആനന്ദവല്ലീശ്വരം എലവേറ്റഡ് കോറിഡോറിന് 15 കോടി രൂപയും ബജറ്റില്‍ വകയിരുത്തുവാന്‍ കഴിഞ്ഞു.
മണ്ഡലത്തിലെ പതിറ്റാണ്ട് പഴക്കമുള്ള പ്രധാന പാലങ്ങളായ കിളികൊല്ലൂര്‍ പാലം, ഇരവിപുരം പാലം, മുണ്ടക്കല്‍ കൊണ്ടേത്തുപാലം, കിളികൊല്ലൂര്‍ ഈഴവപാലം, മുണ്ടക്കല്‍ കച്ചിക്കടവ് പാലം, മയ്യനാട് വലിയവിള വിളക്കുമരം പാലം എന്നിവ വീതികൂട്ടി പുനര്‍നിര്‍മിക്കാനും ബജറ്റില്‍ അനുമതി ലഭിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്‌കൂളുകളായ ഇരവിപുരം തട്ടാമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും കോയിക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും കെട്ടിട നിര്‍മാണത്തിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  24 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  24 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  24 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  24 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  24 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago