സ്വാശ്രയ മെഡിക്കല്‍ ഫീസ്് ഏകീകരണം: എം.എസ്.എഫ് കലക്ടറേറ്റ് ഉപരോധിച്ചു
കൊല്ലം: സ്വാശ്രയ മെഡിക്കല്‍ ഫീസ് ഏകീകരണത്തിന്റെ പേരില്‍ സര്‍ക്കാരും മാനേജ്മെന്റ് മുതലാളിമാരും ഒത്തുചേര്‍ന്നു നടപ്പിലാക്കുന്ന സ്വാശ്രയ കൊള്ളക്കെതിരേ എം.എസ്.എഫ് കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ഉപരോധിച്ചു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 1.75 ലക്ഷം രൂപ മെറിറ്റ് ഫീസിലും ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് 25000 രൂപയിലും പഠിക്കാമായിരുന്ന സാഹചര്യമാണ് 11 ലക്ഷമെന്ന ഭീമമായ തുകയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത് .
മെഡിക്കല്‍ വിദ്യാഭ്യാസം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപ്രാപ്യമാകുന്ന ഫീസ് ഘടന പിന്വലിക്കണമെന്നുംആവശ്യപ്പെട്ടു.
ഫീസ് വര്‍ധന വുമായി ബന്ധപ്പെട്ട അന്തിമ കോടതി വിധി തീര്‍പ്പാക്കുന്നത് വരെ പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അംജിത് കുരീപ്പള്ളി ഉദ്ഘാടനം ചെയ്തു.
ജില്ല ട്രഷറര്‍ അന്‍വര്‍ഷാ വിളയില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഫൈസി കരുനാഗപ്പള്ളി, നേതാക്കളായ സക്കരിയ, ജുനൈദ്, ഗസ്നി, സാബിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."