സഊദിയിലെ വിദേശികളില്‍ ബഹുഭൂരിഭാഗവും അഞ്ചു രാജ്യക്കാര്‍, മുന്നില്‍ ഇന്ത്യന്‍ പ്രവാസികള്‍
റിയാദ്: സഊദി അറേബ്യയില്‍ പ്രവാസികളില്‍ ബഹിഭൂരിഭാഗവും അഞ്ചു രാജ്യങ്ങളിലെ പ്രവാസികള്‍ അടക്കി വാഴുകയാണെന്നു കണക്കുകള്‍. ഇന്ത്യ, പാകിസ്ഥാന്, ഈജിപ്ത് , യമന്‍, ബംഗഌദേശ് എന്നീ അഞ്ചു രാജ്യക്കാരാണ് ഏറ്റവുംകൂടുതലായി തൊഴില്‍ മേഖല കയ്യടക്കി വെച്ചിരിക്കുന്നതെന്നു കണക്കുകള്‍ ഉദ്ധരിച്ചു പ്രമുഖ പ്രാദേശിക പത്രം വെളിപ്പെടുത്തി.
മുന്‍പന്തിയിലുള്ള ഇന്ത്യക്കാരുടെ എണ്ണം മുപ്പത് ലക്ഷമാണ്. തൊട്ടു പിന്നിലുള്ള പാകിസ്ഥാന് പൗരന്മാര് 25 ലക്ഷവും, 22 ലക്ഷം ഈജിപ്തുകാരും, 14 ലക്ഷം യമനികളും 12 ലക്ഷം ബംഗ്ളാദേശികളുമാണ് സഊദിയില്‍ ജോലി ചെയ്യുന്നത്.
രാജ്യത്തെ പത്തു ദശലക്ഷം തസ്തികകളിലായാണ് ഇത്രയും വിഭാഗം ജോലി ചെയ്യുന്നത്. രാജ്യത്തെ വിദേശ ആധിക്യം കുറക്കേണ്ടത് അത്യാവശ്യമാണെന്ന് നേരത്തെ തന്നെ സാമ്പത്തിക വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴുള്ളതിന്റെ പകുതിയെങ്കിലുമാക്കി കുറക്കണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നത്. സ്വദേശികളെ കിട്ടാത്ത തസ്തികകളിലേക്ക് മാത്രമേ വിദേശികളെ റിക്രൂട്ട് നടത്താന്‍ അനുമതി നല്‍കാവൂ എന്ന അഭിപ്രായത്തില്‍ വിദേശികളെ രാജ്യത്തു നിന്നും കുറക്കാനുള്ള ശക്തമായ നടപടികള്‍ സഊദി ഇതിനകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."