മക്കയെ കുളിരണിയിച്ച് മഴയും ആലിപ്പഴ വര്‍ഷവും
മക്ക: കടുത്ത ചൂട് അനുഭവപ്പെടുന്ന മക്കയില്‍ ഹാജിമാര്‍ക്ക് കുളിരേകി മഴയും ആലിപ്പഴ വര്‍ഷവും. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് ഇടിയും ആലിപ്പഴ വര്‍ഷത്തോടെയും കൂടി മഴ പെയ്തത്. കനത്ത ചൂടില്‍ വലഞ്ഞിരുന്ന ഹാജിമാര്‍ക്ക് മഴ തെല്ലൊരാശ്വാസമായി മാറി.
അപ്രതീക്ഷിതമായ മഴ പെയ്തതോടെ അസര്‍ കഴിഞ്ഞ് റൂമുകളിലേക്ക് മടങ്ങുന്ന നിരവധി തീര്‍ഥാടകര്‍ മഴയില്‍ കുടുങ്ങി. ഹറമില്‍ നിന്നും ബസ്സുകളില്‍ അസീസിയയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ഹാജിമാര്‍ കുടകള്‍ കൈവശമില്ലാത്തിനാല്‍ ബസ് സ്റ്റേഷനില്‍ ഏറെ നേരം കാത്തിരുന്നാണ് റൂമുകളിലേക്ക് പോയത്.
മഴയും ഇടിയും ഉണ്ടായിരുന്നെങ്കിലും മസ്ജിദുല്‍ ഹറാമിലേക്കുള്ള ബസ് സര്‍വിസുകള്‍ തടസ്സം കൂടാതെ സര്‍വ്വീസ് നടത്തിയിരുന്നു.
മഴയിലും കഅ്ബാ പ്രദക്ഷിണം ചെയ്ത ഹാജിമാര്‍ക്ക് ആവേശമാണ് സമ്മാനിച്ചത്. ത്വവാഫ് തുടങ്ങിയ ഹാജിമാര്‍ മഴ നനഞ്ഞുതന്നെ ത്വവാഫ് പ്രൂര്‍ത്തിയാക്കിയാണ് ഇവര്‍ റൂമുകളിലേക്കുമടങ്ങിയത്.
ഹാജിമാരില്‍ പലരും പിന്നീട് റൂമുകളില്‍ വെച്ചാണ് നിസ്‌കരിച്ചത്. വരും ദിവസങ്ങളിലും ചെറിയ തോതില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."