ഇന്ത്യന്‍ കമ്പനിയടക്കം ഏഴു ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് സഊദി വിലക്കേര്‍പ്പെടുത്തി
റിയാദ്: ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്കി വരുന്ന സേവനങ്ങളില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ കമ്പനിയടക്കം ഏഴു ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് സഊദി മോണിറ്ററിങ് അതോറിറ്റി (സാമ) വിലക്കേര്‍പ്പെടുത്തി. ഉപഭോക്താക്കള്‍ക്ക് നല്കിയ സേവനം അപര്യാപ്തമാണെന്നും നിയമാനുസൃതമല്ലാത്ത നടപടികളാണ് കമ്പനികള്‍ നടത്തുന്നതെന്നും തുടങ്ങിയുള്ള ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയാണ് സാമയുടെ നടപടി.
ഇന്ത്യന്‍ കമ്പനിയായ സഊദി ഇന്ത്യന്‍ സഹകരണ ഇന്‍ഷൂറന്‍സ് കമ്പനി (വഫ), ദിര്അ അല്‍ അറബി,മലാദ്, അജിയാദ് അല്‍ ഖലീജ്, ഫാസ്റ്റ് ഇന്‍ഷൂറന്‍സ് സര്‍വിസ്, തകാഫുല്‍ സഊദി അറേബ്യ, ഇന്‍ഷ്യൂറന്‍സ് ഏജന്‍സീസ്, വതദ് തുടങ്ങിയ കമ്പനികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍, ഈ കമ്പനികള്‍ മുഖേന ഇന്‍ഷൂറന്‍സ് പോളിസി എടുത്ത ഉപഭോക്താക്കള്‍ക്ക് അവകാശപ്പെട്ട സേവനങ്ങള്‍ ലഭിക്കുന്നതിന് വിധി തടസ്സമാകില്ലെന്നും കമ്പനി നല്കിയ ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ നിന്നും കമ്പനികള്‍ക്ക് ഒഴിവാക്കാനാകില്ലെന്നും സാമ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."