തമിഴ്‌നാട്ടില്‍ രൂപപ്പെട്ടത് എ.ഐ.ഡി.എം.കെ - ബി.ജെ.പി ലയനം-പ്രകാശ് കാരാട്ട്
കോയമ്പത്തൂര്‍: ബി.ജെ.പി എ.ഐ.ഡി.എം.കെയെ ഹൈജാക്ക് ചെയ്യുന്നത് തമിഴ്‌നാട്ടില്‍ വര്‍ഗീയത പടര്‍ത്തല്‍ ലക്ഷ്യമിട്ടാണെന്ന് സി.പി.എം നേതാവ് പ്രകാശ് കാരാട്ട്. കോവൈ പ്യൂപ്പിള്‍ ഫോറത്തിന്റെ പരിപാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ ശക്തികള്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നത് നാം കാണുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന െനിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണ്. ഹിന്ദുത്വ അജണ്ട നിര്‍ബന്ധപൂര്‍വ്വം ഇവിടെ അടിച്ചേല്‍പിക്കപ്പെടുകയാണ്. ആര്‍.എസ്.എസിന്റെ ഒരു ദേശം, ഒരു ഭാഷ, ഒരു സംസ്‌കാരം തുടങ്ങിയ സംഘപരിവാര്‍ ശക്തികളുടെ അജണ്ടകള്‍ ഇവിടെ നടപ്പാനുള്ള പരിശ്രമങ്ങള്‍ നാം കാണുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ രൂപപ്പെട്ടത് ഒ.പി.എസ്- ഇ.പി.എസ് ലയനമല്ലെന്നും എ.ഐ.ഡി.എം.കെ- ബി.ജെ.പി ലയനത്തിനുള്ള സാധ്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഐക്യത്തിനും സൗഹാര്‍ദ്ദത്തിനും ഇത് കനത്ത ഭീഷണിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."