HOME
DETAILS
MAL
പുതുമോടിയില്‍ മാരുതിയുടെ സിയസ് എസ്
backup
August 22 2017 | 07:08 AM
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ സിയസിന്റെ ഏറ്റവും പുതിയ മോഡല്‍ സിയസ് എസ് എത്തി. മാരുതിയുടെ പ്രീമിയം വിഭാഗമായ നെക്സ ശ്രേണിയില്‍പ്പെട്ട സെഡാന് ആയ സിയസിന്റെ ചെത്തിമിനുക്കിയ രൂപമാണ് സിയസ് എസ്.
സെഡാന് കാറുകളില്‍ മാരുതിയുടെ മികച്ച യാത്രാനുഭവം നല്കുന്ന കാറാണ് സിയസ്. പെട്രോള്‍,ഡീസല്‍ എന്‍ജിനുകളില്‍ സിയസ് എസ് ലഭ്യമാണ്. പെട്രോളിന് 9.39 ലക്ഷവും ഡീസലിന് 11.5 ലക്ഷവുമാണ് പ്രാരംഭ വില. പിന്നിലെ സ്പോയിലര്‍,സ്റ്റോപ് ലാംപ്,കറുത്ത് വശ്യമായ ഇന്റീരിയര്‍,കറുത്ത ലെതര്‍ സീറ്റുകള്‍ എന്നിവയാണ് സിയസ് ആല്‍ഫ മോഡലിന്റെ പ്രത്യേകതകള്‍. എന്നാല്‍, ഓട്ടോമാറ്റഡ് ഗിയര്‍ ട്രാന്സ്മിഷന് ഇല്ല എന്നതാണ് ഇതിന്റെ ഒരു പോരായ്മ. 2014 ഒക്ടോബറിലാണ് മാരുതി സിയസ് അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."