HOME
DETAILS
MAL
ഫീസ് അഞ്ചുലക്ഷമായി തുടരും; സ്വാശ്രയ പ്രവേശനത്തില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി
backup
August 22 2017 | 11:08 AM
കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങളുമായി ഹൈക്കോടതി. ഈ മാസം 30 നകം എം.ബി.ബി.എസ് കോഴ്സിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഇതിനായി ഈ മാസം 25നകം സീറ്റ് പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം.
26ന് രണ്ടാം ഘട്ട കൗണ്‍സിലിങ് നടത്തണം. 27ന് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് 29ന് വൈകുന്നേരം 4 മണി വരെ കോഴ്സിന് ചേരാനുള്ള സമയം നല്‍കണം. ഒഴിവ് വരുന്ന സീറ്റുകളിലേക്ക് 30,31 തീയ്യതികളില്‍ സ്പോട്ട് അഡ്മിഷന് നടത്തണമെന്നും ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
അഞ്ച് ലക്ഷം രൂപ ഫീസായും ആറ് ലക്ഷം രൂപ ബോണ്ടായും കെട്ടണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."