മുഖ്യമന്ത്രി ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നു പ്രതിപക്ഷം
തിരുവനന്തപുരം: ഹൈക്കോടതിയുടെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടി നിയമസഭയിലൂടെ ജനങ്ങളെ അറിയിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയെന്ന് പ്രതിപക്ഷനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശങ്ങളാണു ഹൈക്കോടതി നടത്തിയത്. അതുകൊണ്ടാണു മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടത്.
ബാലാവകാശ കമ്മിഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ടു മന്ത്രി ശൈലജയ്ക്കെതിരേ ഹൈക്കോടതി വിധിയില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചു മുഖ്യമന്ത്രിയാണു മറുപടി നല്‍കിയത്. ഇപ്പോള്‍ സര്‍ക്കാരിനെതിരേ നടത്തിയ പരാമര്ങ്ങളെക്കുറിച്ചു മുഖ്യമന്ത്രി മറുപടി നല്കാന് വിസമ്മതിച്ചതു വിചിത്രമാണെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.
സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ടു കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കു മറുപടി പറയാന്‍ തയാറാകാത്ത മുഖ്യമന്ത്രി താന്‍ മാവിലായിക്കാരനാണ് എന്ന സമീപനമാണു സ്വീകരിച്ചതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കൊപ്പം എം.കെ മുനീര്‍, അനൂപ് ജേക്കബ് വി.ഡി.സതീശന് എന്നിവരും കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."