സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഛിദ്രശക്തികളെ കരുതിയിരിക്കുക: സമസ്ത ലീഗല്‍ സെല്‍
ചേളാരി: നൂറ്റാണ്ടുകളായി ഇസ്ലാമിക പൈതൃകത്തിലധിഷ്ഠിതമായി പാരമ്പര്യ മുസ്ലിംകള് നടത്തിവരുന്ന പള്ളി - മദ്റസകളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി പൂട്ടിക്കുന്ന പ്രവണത അത്യന്തം വേദനാജകമാണെന്ന് സമസ്ത ലീഗല്‍ സെല്‍. മുസ്ലിംകളുടെ ഐക്യബോധം തകര്‍ത്ത് ശിഥിലീകരണത്തിലൂടെ മത പ്രവര്‍ത്തനം തടസപ്പെടുത്താന്‍ വിഘടിത വിഭാഗം നടത്തുന്ന നീക്കത്തിന് തടയിടാനും നിയമ വാഴ്ച ഉറപ്പുവരുത്തി വിശ്വാസികളെ സംരക്ഷിക്കാനും ഭരണകൂടത്തിന് ബാദ്ധ്യതയുണ്ടെന്നും ലീഗല്‍ സെല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
ഒക്ടോബര്‍ 31 നകം ജില്ലാ കണ്വന്ഷന് വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷനായി. കെ.മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, കെ.ടി.കുഞ്ഞിമോന് ഹാജി, സി.പി.ഹാരിസ് ബാഖവി, ഹാജി സദാലിയാഖത്തലി ഖാന്, എന്‍ജിനീയര്‍ മാമുക്കോയ ഹാജി, ബശീര്‍ കല്ലേപാടം, എം.പി.ജഅ്ഫര്‍, ടി.അലിബാവ പ്രസംഗിച്ചു. പിണങ്ങോട് അബൂബക്കര്‍ സ്വാഗതവും എസ്.കെ.ഹംസ ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."