HOME
DETAILS
MAL
2000 രൂപയുടെ നോട്ട് നിരോധിക്കുന്നത് പരിഗണനയിലില്ലെന്ന് അരുണ്‍ ജയ്റ്റ്ലി
backup
August 23 2017 | 14:08 PM
ന്യൂഡല്‍ഹി: പുതുതായി ഇറക്കിയ 2000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. 200 രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കുന്ന സമയം ആര്.ബി.ഐ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നവംബര്‍ ഒന്‍പതിന് നിലവില്‍ വന്ന നോട്ട് നിരോധത്തിനു പിന്നാലെയാണ് 500, 2000 രൂപകളുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയത്. 200 രൂപയുടെ നോട്ടുകള്‍ കൂടി പുതുതായി ഇറക്കുമെന്ന് ആര്.ബി.ഐ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുമെന്ന വാര്‍ത്തകളും വന്നു. ഇതില്‍ വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."