ഹാദിയയുടെ പിതാവിന്റെ പരാതിക്കുപിന്നില്‍ ഹിന്ദു തീവ്രസ്വരക്കാര്‍: രാഹുല്‍ ഈശ്വര്‍
കൊച്ചി: തനിക്കെതിരേ ഹാദിയയുടെ പിതാവ് അശോകന്‍ പരാതിനല്‍കിയത് ഹിന്ദു സമുദായത്തിലെ തീവ്രസ്വരക്കാരുടെ സമ്മര്‍ദത്തിനുവഴങ്ങിയാണെന്ന് രാഹുല്‍ ഈശ്വര്‍. ഹാദിയയുടെ വൈക്കത്തെ വീട്ടിലെത്തിയത് പിതാവിന്റെ സമ്മതത്തോടെയാണ്. വിവരങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനുമുന്‍പ് പിതാവിന്റെയും മാതാവ് പൊന്നമ്മയുടെയും ഹാദിയയുടെയും അനുമതി നേടിയിരുന്നു. താന്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞുതന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത്തരം തെളിവുകളൊക്കെ വൈക്കം പൊലിസിന് കൈമാറുമെന്നും അശോകന്റെ പരാതിയെ സ്വാഗതം ചെയ്യുന്നെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹാദിയ വിഷയം രമ്യമായി പരിഹരിക്കാന്‍ ആരും രംഗത്തുവരുന്നില്ല. മുസ്്‌ലിം തീവ്രസ്വരക്കാരും ഹിന്ദു തീവ്രസ്വരക്കാരും പ്രശ്‌നം കൂടുതല്‍ വഷളാക്കാനാണ് ശ്രമിക്കുന്നത്. മുഖ്യധാരാ പാര്‍ട്ടികളും വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഹജ്ജ് കമ്മിറ്റിയുടെ പരിപാടിയിലും ജമാഅത്തെ ഇസ്്‌ലാമിയുടെ പരിപാടിയിലും പങ്കെടുത്തതിന്റെ പേരില്‍ തന്നെ തീവ്രവാദിയെന്ന് മുദ്രകുത്തിയവരുണ്ട്. ഐ.എസില്‍ നിന്ന് തനിക്ക് സാമ്പത്തിക സഹായം ലഭിക്കുന്നെന്ന് പറയുന്നവരുമുണ്ട്. ഹാദിയയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതില്‍ മുസ്്‌ലിം, ഹിന്ദു തീവ്രസ്വരക്കാര്‍ തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു.
തലയെടുക്കുമെന്നായിരുന്നു ഹിന്ദു തീവ്രസ്വരക്കാരുടെ ഭീഷണി. ഒരു സമുദായത്തിന്റെയും കുത്തക ആരെയും എല്‍പിച്ചിട്ടില്ല. ഇത്തരം ഭീഷണികള്‍കൊണ്ട് സമൂഹനന്മയ്ക്കുവേണ്ടിയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. ഹാദിയയുടെ വീട്ടില്‍ നിന്ന് താന്‍ ശേഖരിച്ച വിവരങ്ങളും ദൃശ്യങ്ങളും കൈമാറാനും മൊഴി നല്‍കാനും തയാറാണെന്ന് കാണിച്ച് ജസ്റ്റിസ് ആര്‍.വി രവീന്ദ്രന് ഇ മെയില്‍ അയച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."