സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നതിനെതിരേ പ്രക്ഷോഭം
കോഴിക്കോട് : സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുന്നു. സ്‌കൂളുകള്‍ക്കെതിരേ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതോടെ എന്‍.ഒ.സി ലഭിക്കാതെ പ്രവര്‍ത്തിക്കുന്ന 3570 സ്ഥാപനങ്ങള്‍ ആണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സി.ബി.എസ്.ഇ , ഐ.സി.എസ്.സി സിലബസില്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി ആവശ്യമാണെന്ന നിയമം മുന്‍നിര്‍ത്തിയാണ് നടപടി.
വര്‍ഷങ്ങളായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്ന പെട്ടെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് അനംഗീകൃത സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നു. അംഗീകാരത്തിനായുള്ള അപേക്ഷ പോലും വിളിക്കാതെയാണ് നോട്ടിസ് നല്‍കി അടച്ചുപൂട്ടുന്നത്. മലയോര കുടിയേറ്റ മേഖലയില്‍ കിലോ മീറ്ററുകള്‍ താണ്ടി കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകേണ്ടി വന്ന സാഹചര്യത്തിലാണ് പല സ്ഥാപനങ്ങളും ആരംഭിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അനംഗീകൃത സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ യോഗം ചേരുന്നുണ്ട്. 26ന് ശനിയാഴ്ച 2 മണിക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള ഇസ്‌ലാമിക് സെന്ററിലാണ് യോഗം നടക്കുകയെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ്് സാദിഖലി ശിഹാബ് തങ്ങളും അക്കാദമിക് കണ്‍വീനര്‍ സുബൈര്‍ നെല്ലിക്കാപറമ്പും അറിയിച്ചു. ഫോണ്‍ 9447543529
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."