യൂത്ത് കോണ്‍. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: നേതാക്കള്‍ക്ക് പരുക്ക്
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ. കെ.ശൈലജ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യാക്കോസ്, ജനറല്‍ സെക്രട്ടറി എസ്. എം. ബാലു, പീരു മുഹമ്മദ്, സുധീര്‍, രഞ്ജിത്ത് രവീന്ദ്രന് തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. നിയസഭയിലേക്ക് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുന്നില്‍ മന്ത്രിയുടെ കോലം കത്തിച്ചു. തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു. ഇതില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ പൊലിസിനു നേരെ കല്ലെറിയുകയായിരുന്നു. സ്ഥിതി ഗതികള്‍ നിയന്ത്രിക്കാന്‍ ജല പീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല. വീണ്ടും കല്ലേറ് രൂക്ഷമായപ്പോഴാണ് പൊലിസ് ലാത്തി വീശിയത്.
പരുക്കേറ്റ പ്രവര്‍ത്തകരെ പൊലിസ് വാഹനത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പബ്ലിക്ക് ലൈബ്രറിക്ക് മുന്നില്‍ റോഡ് ഉപരോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."