ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന പിണറായി മോദിയുടെ പാതയില്‍: ചെന്നിത്തല
തിരുവനന്തപുരം: മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിയുടെ പാതയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ലഘുലേഖ വിതരണം ചെയ്തതിന്റെ പേരില്‍ പറവൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മുജാഹിദ് പ്രവര്‍ത്തകരെ മതസ്പര്‍ധ വളര്‍ത്തുന്നുവെന്ന വകുപ്പുകള്‍ ചുമത്തി ജയിലിലടച്ച സംഭവം അപലപനീയമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവരെ ക്രൂരമായി മര്‍ദിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഉത്തരേന്ത്യയില്‍ മോദി നടപ്പാക്കുന്ന നീതി കേരളത്തില്‍ പിണറായിയും പിന്തുടരുകയാണ്.
പാലക്കാട് ചട്ടം ലംഘിച്ച് ദേശീയപതാക ഉയര്‍ത്തിയ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെതിരേ കേസെടുക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറായിട്ടില്ല.
താമരശ്ശേരിയില്‍ ദേശീയ പതാക ഉയര്‍ത്തിയ മുന്‍ എം.എല്‍.എ മോയിന്‍കുട്ടിക്കെതിരേ കേസെടുത്തവരാണ് അര്‍.എസ്.എസ് മേധാവിക്കെതിരേ നടപടിയെടുക്കാത്തത്. ഇരട്ടനീതിയാണ് ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ പിണറായി നടപ്പാക്കുന്നത്. ഹിന്ദുഐക്യവേദി നേതാവ് ശശികലയ്ക്ക് എന്തും പറയാം.
ഏതെങ്കിലും മതപണ്ഡിതര്‍ എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ 153 എ പ്രകാരം കേസെടുത്ത് അകത്താക്കും.
ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന പൊലിസ് പീഡനങ്ങളില്‍ യു.ഡി.എഫ് യോഗം ശക്തമായി പ്രതിഷേധിച്ചതായും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."