ഓണത്തിന് 30% വിലക്കുറവില്‍ പച്ചക്കറി ലഭ്യമാക്കും: മന്ത്രി
തിരുവനന്തപുരം: ഓണം-ബക്രീദ് പ്രമാണിച്ച് മുപ്പത് ശതമാനം വിലക്കുറവില്‍ പച്ചക്കറികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍. നാടന്‍ ഇനങ്ങള്‍ക്ക് വിപണിയുടെ മുപ്പത് ശതമാനം കുറവിലും ജി.എ.പി ഉല്‍പന്നങ്ങള്‍ക്ക് പത്ത് ശതമാനം കുറവിലുമാകും പൊതുജനങ്ങള്‍ക്ക് നല്‍കുക.
കൃഷിവകുപ്പ്, സഹകരണ വകുപ്പ്, സപ്ലൈക്കോ, കുടുംബശ്രീ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള 4822 വിപണികളിലൂടെയാണ് ന്യായവിലയ്ക്ക് ഓണത്തിന് പച്ചക്കറി വിതരണം ചെയ്യുന്നത്.
പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് ന്യായ വിലയ്ക്ക് വാങ്ങി ഗുണമേന്മയുള്ള ഉല്‍പ്പന്നം പൊതുജനത്തിന് ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഒരേ സമയം കര്‍ഷകര്‍ക്ക് നേട്ടവും പൊതുജനത്തിന് വിഷരഹിത പച്ചക്കറി ആവശ്യാനുസരണം ലഭ്യമാക്കുന്നതാണ് പദ്ധതി.
കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നാടന്‍ ഇനങ്ങള്‍ക്ക് വിപണി വിലയേക്കാള്‍ പത്ത് ശതമാനം അധികം നല്‍കും. ജി.എ.പി ഉല്‍പന്നങ്ങള്‍ക്ക് 20 ശതമാനം അധികം തുക നല്‍കിയാണ് സര്‍ക്കാര്‍ ഇത്തവണ പച്ചക്കറി സംഭരിക്കുന്നത്. കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ ഓണ സമൃദ്ധിയെന്ന പേരില്‍ ആരംഭിക്കുന്ന ഓണം-ബക്രീദ് വിപണി 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെയാണ് ഉണ്ടാവുക.
കൃഷി വകുപ്പിന്റെ 1500 വിപണികളും സഹകരണ വകുപ്പിന്റെ 500 വിപണികളും സപ്ലൈക്കോയുടെ 1471 വിപണികളും കുടുംബശ്രിയുടെ 1100 വിപണികളുമാണ് പ്രവര്‍ത്തിക്കുന്നത്.
ഇത് കൂടാതെ ഹോര്‍ട്ടികോര്‍പ്പിന്റെ പുതിയതായി ആരംഭിച്ച 234 കടകള്‍, ജില്ലാപഞ്ചായത്തുകളുടെ 15 വിപണികള്‍, സംഘമൈത്രിയുടെ രണ്ട് വിപണികള്‍ ഉള്‍പ്പെടെ 251 വിപണികള്‍ ഇത്തവണ അധികമായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ് എന്നിവര്‍ നടത്തുന്ന സ്റ്റാളുകളില്‍ നാടന്‍ പച്ചക്കറികള്‍, ജി.എ.പി പച്ചക്കറികള്‍, വട്ടവട, കാന്തല്ലൂര്‍ പച്ചക്കറികള്‍, ഇതരസംസ്ഥാന പച്ചക്കറികള്‍ എന്നിവയ്ക്ക് പ്രത്യേക ബോര്‍ഡും സ്ഥാപിക്കും. ഒണം-ബക്രീദ് വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം മുപ്പതിന് നടക്കും.
വൈകുന്നേരം തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഹോര്‍ട്ടികോര്‍പ്പിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടക്കുന്ന വിപണന മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."