HOME
DETAILS

സര്‍ക്കാര്‍ നിലനില്‍പ്പ് ഭീഷണിയില്‍: എണ്ണം തികക്കാനുള്ള നീക്കം സജീവം

  
backup
August 24 2017 | 01:08 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa

ചെന്നൈ: പനീര്‍ശെല്‍വം- പളനിസാമിപക്ഷങ്ങളുടെ ലയനത്തോടെ സര്‍ക്കാര്‍ കെട്ടുറപ്പോടെ മുന്നോട്ടു നീങ്ങുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അംഗങ്ങളെ തികക്കാനുള്ള കളി വീണ്ടും സജീവമായി. ഇതോടെ രാഷ്ട്രീയ രംഗം പ്രക്ഷുബ്ധമായിരിക്കുകയാണ്.
ഒ.പി.എസും ഇ.പി.എസും ലയിക്കുന്നതോടെ നിലവിലെ രാഷ്ട്രീയാവസ്ഥയില്‍ സമാധാനപരമായ അന്തരീക്ഷം ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നതെങ്കില്‍ ദിനകരന്റെ നേതൃത്വത്തില്‍ ശശികല പക്ഷം കരുനീക്കം തുടങ്ങിയതോടെ പ്രതിസന്ധി മൂര്‍ച്ഛിച്ചിരിക്കുകയാണ്. 19 എം.എല്‍.എമാരെ പുതുച്ചേരിയിലെ ഒരു റിസോര്‍ട്ടിലേക്ക് മാറ്റി സര്‍ക്കാരിനെ വെല്ലുവിളിച്ച ദിനകരന്റെ നീക്കം മൂന്നാം ദിനത്തിലേക്ക് കടന്നതോടെ സര്‍ക്കാരിന്റെ നിലനില്‍പ് കടുത്ത ഭീഷണിയില്‍ തുടരുകയാണ്. സര്‍ക്കാരില്‍ വിശ്വാസ്യതയില്ലെന്ന് ദിനകരന്‍പക്ഷ എം.എല്‍.എമാര്‍ വ്യക്തമാക്കിയതോടെ ഗവര്‍ണര്‍ എടുക്കുന്ന നടപടിയിലേക്ക് ഉറ്റുനോക്കുകയാണ് തമിഴ്‌നാട് രാഷ്ടീയം.
റിസോര്‍ട്ടിലേക്ക് കൂടുമാറ്റിയ 19 എം.എല്‍.എമാരും സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് വെവ്വേറെ കത്ത് നല്‍കിയിരുന്നു. ഇത് അണ്ണാ ഡി.എം.കെയില്‍ പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. 19 എം.എല്‍.എമാര്‍ സര്‍ക്കാരിന് വെല്ലുവിളിയുമായി രംഗത്തെത്തിയതോടെ ഭരണം നിലനിര്‍ത്താന്‍ എണ്ണം തികക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
സംസ്ഥാനത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പറഞ്ഞ ടി.ടി.വി ദിനകരന്‍, ചിലര്‍ സര്‍ക്കാര്‍ സമ്പത്ത് കൊള്ളയടിക്കുന്നത് ഇല്ലാതാക്കാനുള്ള ശ്രമമാണ് തന്റെ നേതൃത്വത്തില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറ അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹം. അവര്‍ക്ക് ശശികലയെയോ തന്നെയോ മാറ്റിനിര്‍ത്താന്‍ കഴിയില്ല. അതുകൊണ്ടുതന്നെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സര്‍ക്കാര്‍ പിരിച്ചുവിടുമെന്ന കാര്യത്തില്‍ തനിക്ക് 101 ശതമാനം ഉറപ്പുണ്ടെന്നും ദിനകരന്‍ വ്യക്തമാക്കി.
അതിനിടയില്‍ സര്‍ക്കാര്‍ നിലനില്‍ക്കാന്‍ കേവല ഭൂരിപക്ഷത്തിന് 117 അംഗങ്ങള്‍ വേണമെന്നിരിക്കെ ഇപ്പോഴത്തെ സ്ഥിതിയില്‍ 116 പേരുടെ പിന്തുണ മാത്രമേയുള്ളൂ. ഒരംഗത്തിന്റെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  24 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  24 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  24 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  24 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  24 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago