പൊലിസ് മാന്യമായി പെരുമാറണം: മനുഷ്യാവകാശ കമ്മിഷന്
കോഴിക്കോട്: സാധാരണക്കാരോടുള്ള പൊലിസിന്റെ പെരുമാറ്റത്തില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. എടാ, പോടാ തുടങ്ങിയ അഭിസംബോധനത്തിനു പകരം സര് എന്നു വിളിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ആക്ടിങ് ചെയര്മാന് പി. മോഹന്‍ദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങിനിടെ ഇതുസംബന്ധിച്ച പരാതി പരിഗണിക്കവെയായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം.
വണ്‍വേ തെറ്റിച്ച് വാഹനമോടിച്ചതിനു മോശമായ രീതിയില്‍ പൊലിസ് ഉദ്യോഗസ്ഥന് പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി അനൂപാണ് പരാതി നല്‍കിയത്. സാധാരണക്കാരോട് മാന്യമായ രീതിയിലാണ് പൊലിസുകാര്‍ പെരുമാറേണ്ടത്. പൊലിസിനെതിരേ പരാതി പറയുന്നവരെ കേസില്‍ കുടുക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. പൊലിസിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്ന കാര്യം ഡി.ജി.പിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മനുഷ്യാവകാശ കമ്മിഷന് ചൂണ്ടികാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."