HOME
DETAILS

പ്രിയദര്‍ശിനിയുടെ ആറ് ബസുകള്‍ സര്‍വിസ് നിര്‍ത്തി

  
backup
August 24 2017 | 06:08 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b1%e0%b5%8d-%e0%b4%ac%e0%b4%b8

 

മാനന്തവാടി: ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം സംസ്ഥാനത്തെ ഏക ആദിവാസി ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘത്തിന്റെ ആറ് ബസുകള്‍ സര്‍വിസ് നിര്‍ത്തി.
മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘത്തിന്റെ ബസുകളാണ് കോടതിക്ക് സമീപം റോഡരികില്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്നത്. ദീര്‍ഘ ദൂര സര്‍വിസുകള്‍ നിര്‍ത്തിയിട്ട് ആറ് മാസമായി. ഇതിന് പിന്നാലെ വയനാട് ജില്ലയിലെ വിവിധ ഗ്രാമങ്ങളി ലേക്ക് സര്‍വിസ് നടത്തിയിരുന്ന മൂന്ന് ബസുകള്‍ ഒരാഴ്ച മുമ്പും സര്‍വിസ് നിര്‍ത്തി.
നസ്സാര കാര്യങ്ങളാണ് ഓട്ടം നിര്‍ത്താനുള്ള കാരണമായി അധികൃതര്‍ പറയുന്നത്. ജില്ലാ കലക്ടര്‍ ചെയര്‍മാനും സബ് കലക്ടര്‍ മാനേജിങ് ഡയറക്ടറുമായ ഭരണസമിതിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ മുഴുവന്‍ അംഗങ്ങളും ആദിവാസികളാണ്. 36 തൊഴിലാളികള്‍ സംഘത്തില്‍ ജോലി ചെയ്യുന്നുണ്ട്. 1986ലാണ് സംസ്ഥാനത്ത് പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘങ്ങള്‍ തുടങ്ങിയത്.
വയനാട്ടിലെ ഒഴികെ മറ്റെല്ലാ സംഘങ്ങളും തകര്‍ന്നപ്പോഴും മാനന്തവാടിയിലെ സംഘം ലാഭകരമായിരുന്നു. ഓരോ തവണ യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോഴും കൂടുത ല്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കിയാണ് നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി പി.കെ ജയലക്ഷ്മി മുന്‍കൈ എടുത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മൂന്നര കോടി രൂപ അനുവദിച്ചിരുന്നു. ഈ ഫണ്ടുപയോഗിച്ചാണ് പുതിയ രണ്ട് ബസുകള്‍ വാങ്ങി തിരുവനന്തപുരത്തേക്ക് സര്‍വിസ് ആരംഭിച്ചത്. മറ്റൊരു ആഡംബര ബസ് ടൂറിസ്റ്റ് സര്‍വിസായും ഓടിയിരുന്നു.
ആകെയുള്ള എട്ട് ബസുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ റൂട്ടിലോടുന്നത്. യാത്രാക്ലേശം രൂക്ഷമായ തിരുനെല്ലി, ബത്തേരി, വാളാട് റൂട്ടുകളില്‍ സര്‍വിസ് നിര്‍ത്തിയതോടെ ആ ഭാഗങ്ങളിലേക്ക് ജനങ്ങള്‍ യാത്രാക്ലേശം നേരിടുകയാണ്. നിര്‍ത്തിയിട്ട മൂന്ന് ബസുകള്‍ക്ക് ഇനി പുതിയ ഫിറ്റ്‌നസ് സര്‍ട്ടി ഫിക്കറ്റ് ലഭിക്കണം.
മറ്റുള്ളവക്ക് നിസ്സാര പ്രശ്‌നങ്ങള്‍ മാത്രമാണ് പരിഹരിക്കാനുള്ളത്. നിര്‍ത്തിയിട്ട ഓരോ ബസിനും മാസം പതിനൊന്നായിരം രൂപ വീതം നികുതി അടക്കാനുണ്ട്. സംഘ ത്തിന് പുതിയ സെക്രട്ടറിയെ നിയോഗിച്ചെങ്കിലും സാമ്പത്തിക പ്രയാസമുള്ളതിനാല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല.
ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഒരു രൂപ പോലും സംഘ ത്തിന് അനുവദിച്ചിട്ടില്ല. സ്ഥലം എം.എല്‍.എ വിഷയത്തില്‍ ഇടപെട്ടെങ്കിലും പരിഹാരമായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago