സംഘ്പരിവാര്‍ - പൊലിസ് ബാന്ധവം: 26ന് ലീഗ് പ്രതിഷേധ സമ്മേളനം നടത്തും
പെരുമ്പാവൂര്‍: സംഘ്പരിവാര്‍ പൊലിസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരേ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി 26ന് എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ പ്രതിഷേധ സംരക്ഷണ സമ്മേളനം നടത്തും. മുസ്ലിംകള്ക്കും ദലിതര്‍ക്കും എതിരെ നടക്കുന്ന വംശീയ അക്രമണീ തടയാന്‍ ഭരണ തലത്തില്‍ നിന്ന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പറവൂരില്‍ വിസ്ഡം ഗ്ലോബല്‍ മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് നേരെ ആര്.എസ്.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നത് ആസൂത്രിത ആള്‍ക്കൂട്ട അക്രമണമാണന്ന് യോഗം വിലയിരുത്തി.
ഇതിനു കൂട്ടുനിന്ന പൊലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതും അക്രമകാരികള്‍ക്ക് ഒത്താശ ചെയ്ത് കൊടുത്തതും ജനാധിപത്യവിരുദ്ധമാണന്നും ഇവര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
നാളെ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധറാലി സംഘടിപ്പിക്കാനും തീരുമാനിച്ചു. പെരുമ്പാവൂര്‍ ലീഗ് ഹൗസില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായിരുന്നു. എന്‍.വി.സി അഹമ്മദ്, എം.യു ഇബ്രാഹിം, റ്റി.എം അബ്ബാസ്, പി.ബി.അബദുല്‍ അസീസ്, എ.എ അബൂബക്കര്‍, കെ.എം ഇബ്രാഹിം, എം.കെ.എ ലത്തീഫ് , പി.എ താഹിര്‍, വി.കെ അബ്ദുല്‍ അസീസ്, റ്റി.കെ ഇസ്മയില്‍, എം.കെ.അലി, നിസാര്‍ മേലേത്ത്, പി.എം മൊയ്തീന്, അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍, എസ്.ഷറഫ് ,സുബൈര്‍ ഓണമ്പിള്ളി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."