ഭിന്നശേഷിക്കാര്‍ക്ക് പ്രോത്സാഹനം നല്‍കണം: കെ.വി തോമസ് എം.പി
കാക്കനാട്: ഭിന്നശേഷിക്കാരുടെ പ്രത്യേക കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ പ്രോത്സാഹനം നല്‍കണമെന്ന് പ്രൊഫ.കെ.വി തോമസ് എം.പി. ഭിന്നശേഷിയുള്ളവര്‍ക്കുള്ള സഹായ ഉപകരണ വിതരണം ജില്ല പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ ഭിന്നശേഷിക്കാര്‍ സവിശേഷ പരിഗണന അര്‍ഹിക്കുന്നുണ്ട്. അവരെ മുഖ്യധാരയിലെത്തിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും, ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും പൊതുസ്വകാര്യ മേഖലയും ശ്രമിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ അധ്യക്ഷത വഹിച്ചു.
ജില്ല സാമൂഹ്യനീതി ഓഫിസര്‍ പ്രീതി വില്‍സണ്‍ പദ്ധതി വിശദീകരണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആദ്യ പഠനക്കിറ്റ് പ്രൊഫ. കെ.വി. തോമസ് എം.പിയില്‍ നിന്ന് മുഹമ്മദ് രഹാന്‍ ഏറ്റുവാങ്ങി. ബ്രെയ്‌ലി കിറ്റ് കെ.വി ബിനീഷിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ വിതരണം ചെയ്തു. ഹിയറിഗം എയ്ഡ് വിതരണം അസിസ്റ്റന്റ് കലക്ടര്‍ ഈശ പ്രിയ ഷിനു ജോസഫിനും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് രാജീവ് ഉണ്ണികൃഷ്ണനും നല്‍കി. എയ്ഞ്ചല്‍ ബിനു, വിഷ്ണു പ്രിയ എന്നിവര്‍ക്ക് വീല്‍ചെയറുകളും ചടങ്ങില്‍ വിതരണം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 386 ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.
അസിസ്റ്റന്റ് കലക്ടര്‍ ഈശ പ്രിയ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. അയ്യപ്പന്‍ കുട്ടി, കെ.ടി എബ്രഹാം, ജോര്‍ജ് എടപ്പരത്തി, എ.പി സുഭാഷ്, ബേസില്‍ പോള്‍, ജില്ല സാമൂഹ്യനീതി ഓഫീസര്‍ പ്രീതി വില്‍സണ്‍, അലിംകോ മാനേജര്‍ അനുപം പ്രകാശ്, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.കെ. അബ്ദുള്‍ റഷീദ്, എഞ്ചിനിയേഴ്‌സ് ഇന്ത്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."