റോഡ് നിര്‍മിച്ച് മാസങ്ങള്‍ക്കകം തകര്‍ന്നു
പറവൂര്‍: റോഡ് നിര്‍മിച്ച് മൂന്ന് മാസമായപ്പോഴേക്കും തകര്‍ന്ന് തരിപ്പണമായി. കരുമാലൂര്‍ പഞ്ചായത്തിലെ അരീപ്പാടം റോഡാണ് തകര്‍ന്ന് നിര്‍മാണത്തില്‍ അഴിമതിയെന്ന് ആരോപണം. ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച റോഡാണ് നാശാവസ്ഥയിലായിരിക്കുന്നത്. മായം കലര്‍ന്ന ടാറാണ് നിര്‍മാണത്തിന് ഉപയോഗിച്ചതെന്നാണ് ആക്ഷേപം. ടാറിങ് നടത്തിയ ഭാഗം ഇളകി റോഡ് മോശമായതിനാല്‍ ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയുന്ന സ്ഥിതിയാണ്. ഒരു മാസത്തിനിടെ ഒട്ടേറെ ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്.
കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് അഴിമതി നടത്തിയെന്നാണ് പ്രധാന ആരോപണം. കരുമാലൂര്‍ പഞ്ചായത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചില കരാറുകാരുടെ താല്പര്യങ്ങള്ക്ക് അനുസരിച്ചാണ് വര്‍ഷങ്ങളായി നടക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.
അഴിമതി അന്വേഷിക്കണമെന്ന് പ്രദേശവാസികള്‍ അധികൃതരോടാവശ്യപ്പെട്ടു. എന്നാല്‍ സംഭവുമായി പഞ്ചായത്ത് അധികൃതര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും റോഡ് നിര്‍മാണത്തില്‍ അഴിമതി നടത്തിയതായി തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."