HOME
DETAILS

കൃഷി അധിഷ്ഠിത വ്യവസായം; സംരംഭകരുടെ കുറവ് പരിഹരിക്കും: ജില്ലാ കലക്ടര്‍

  
backup
August 25 2017 | 01:08 AM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a0%e0%b4%bf%e0%b4%a4-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af%e0%b4%82-%e0%b4%b8

കല്‍പ്പറ്റ: കൃഷി അധിഷ്ഠിത വ്യവസായ രംഗത്ത് ജില്ലയില്‍ പുതിയ സംരഭകര്‍ കടന്നുവരണമെന്നും അതിന് ആവശ്യമായ എല്ലാ സഹകരണവും ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാ ഭരണകൂടവും നല്‍കാന്‍ തയ്യാറാണെന്നും ജില്ലാ കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക ഭക്ഷ്യസംസ്‌കരണം അടിസ്ഥാനമാക്കിയുള്ള ടെക്‌നോളജി ക്ലിനിക്ക്-2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക ജില്ലയായിട്ടും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിലും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലും പിന്നാക്കം പോകുന്ന സാഹചര്യം ഒഴിവാക്കി കൂടുതല്‍ പുതിയ സംരംഭകരെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിനായാണ് രണ്ടു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച പാക്കിങ് നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ് നടക്കും.
കൃഷി അധിഷ്ഠിത വ്യവസായ മേഖലയിലെ സാധ്യതകളും പുതിയ സാങ്കേതിക വിദ്യകളും ആ രംഗത്ത് ഏറ്റവും വിദഗ്ധരായവര്‍ ക്ലാസെടുക്കും. ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇ. സാലാഹുദ്ദീന്‍ ആധ്യക്ഷനായി. ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ് മുണ്ടയ്ക്കല്‍, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ എ. മുഹമ്മദ് കുഞ്ഞ്, വി.കെ ശ്രീജന്‍, ബെനഡ്ക്ട് വില്യം ജോണ്‍സ് സംസാരിച്ചു.
രണ്ടുദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിലെ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ഡോ. ജയശ്രീ, തവനൂര്‍ കേളപ്പജി കോളജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫ. ജി.കെ രാജേഷ്, പൂക്കോട് കോളജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ഡോ. അര്‍ച്ചന ചന്ദ്രന്‍, കൊച്ചി വി ഗാഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലെ സൂരജ് നായര്‍, കാസര്‍ഗോഡ് സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.എം.ആര്‍ മണികണ്ഠന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago