HOME
DETAILS
MAL
നെല്‍കൃഷി സംരക്ഷണം; മണ്ണിലിറങ്ങി സബ് കോടതി ജീവനക്കാര്‍
backup
August 25 2017 | 01:08 AM
വരദൂര്‍: പൊന്നങ്കര പ്രദേശത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ നെല്‍കൃഷി എല്ലാവര്ക്കും ഒരു മാതൃകയാണെന്ന ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി സബ് കോടതി ജീവനക്കാരുടെ നെല്‍കൃഷിയുടെ ഞാറ് നടല്‍ ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കെ.ആര് രതീഷ്കുമാര്‍ അധ്യക്ഷനായി. കെ.എന്‍ ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു. ജയിന്, വിനോദ്, ലക്ഷ്മണന്, ശങ്കരനാരായണന്, കുഞ്ഞുവാവ സംസാരിച്ചു. ഞായറാഴ്ചകളിലും ഒഴിവ് ദിവസങ്ങളിലും വൈകുന്നേരം ഓഫിസ് സമയത്തിനു ശേഷവും കണ്ടെത്തുന്ന സമയങ്ങളിലാണ് നെല്‍കൃഷി ചെയ്യുന്നതിന് സമയം കണ്ടെത്തുന്നത്. ശങ്കരനാരായണന്, കുഞ്ഞുവാവ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരുടെ സജീവ പിന്തുണയുണ്ട് ജീവനക്കാരുടെ ഈ ഉദ്യമത്തിന്.
വരും വര്‍ഷങ്ങളിലും നെല്‍കൃഷിയുമായി മുന്നോട്ട് പോകാനാണ് ഈ ജീവനക്കാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."