അപകടത്തില്‍ പരുക്കേറ്റ് കിടപ്പിലായ വൃദ്ധയെ ആശുപത്രിയിലാക്കി
മേപ്പാടി: അപകടത്തില്‍ പരുക്കേറ്റ് ചികിത്സ ലഭിക്കാതെ കഴിഞ്ഞിരുന്ന വൃദ്ധയെ കലക്ടറുടെ നിര്‍ദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റി മൂപ്പൈനാട് പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ നെടുമ്പാലയില്‍ താമസിക്കുന്ന ചണ്ണയ്യന്റെ ഭാര്യ പുട്നഞ്ചിയാണ് വീഴ്ചയില്‍ പരുക്കേറ്റ് കിടപ്പിലായിരുന്നത്. മാസങ്ങളായി കിടപ്പിലായ രോഗിയുടെ നില വശളായതിനെ തുടര്‍ന്ന് ഭര്‍ത്താവ് കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പട്ടികവര്‍ഗ, ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥരും പൊലിസും സ്ഥലത്തെത്തി അവസ്ഥ മനസിലാക്കി. ഉടന്‍ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രോഗം ബാധിച്ച് തന്റെ ഒരു കാല് മുറിച്ച് നീക്കിയതോടെ ചണ്ണയ്യന് പിന്നീട് ജോലിക്കൊന്നും പോവാന്‍ കഴിയാതായി. ഓട്ടോ ഡ്രൈവറായിരുന്ന മകന് ശിവന് ആയിരുന്നു പിന്നീട് കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം. എന്നാല്‍ കുറച്ച് കാലം മുന്‍പ് മകന് ശിവന് മരണപ്പെട്ടതോടെ ചണ്ണന്റെ കുടുംബം ഏറെ ദുരിതത്തിലായി. ഇവരെ സഹായിക്കാന്‍ നാട്ടുകാര്‍ കമ്മറ്റി രൂപീകരിക്കുകയും അക്കൗണ്ട് തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ചണ്ണയ്യന്റെ ഭാര്യ പുട്നഞ്ചി വീണ് പരുക്കേറ്റ് കിടപ്പിലായത്. മരുമകള്‍ പകല്‍ സമയത്ത് ജോലിക്ക് പോകുമ്പോള്‍ കിടപ്പിലായ രോഗിയെ പരിചരിക്കേണ്ട ചുമതല ഭിന്നശേഷിക്കാരനായ ചണ്ണയ്യനായിരുന്നു. ഇതിനിടെ ഭാര്യയുടെ രോഗം മൂര്‍ച്ചിച്ചതോടെയാണ് ചണ്ണയ്യന് കലക്ടര്‍ക്ക് പരാതി നല്‍കിയത്.
കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് വിവിധ വകുപ്പ് ഉദ്യാഗസ്ഥര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വികരിച്ചതെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ ഗോപകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."