പാമ്പാക്കുടയില്‍ ആയിരം ഗ്രോ ബാഗില്‍ വിളവെടുപ്പ്
കൂത്താട്ടുകുളം: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി' കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ടെല്‍ക് ചെയര്മാന് അഡ്വ എന്‍.സി മോഹനന് നിര്‍വഹിച്ചു. ആയിരം ഗ്രോ ബാഗില്‍ വെണ്ട, തക്കാളി, പയര്‍, വഴുതന, മുളക് തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്തത്.
ആദ്യ വില്പന ജില്ലാ പഞ്ചായത്തംഗം അഡ്വ കെ.എന്‍ സുഗതന് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന് അധ്യക്ഷനായി. എം.പി.ഐ ഡയറക്ടര്‍ ഷാജു ജേക്കബ്ബ്, പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവന്, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.എന്‍ വിജയന്, വൈസ് പ്രസിഡന്റ് ജസ്സി ജോണി, ജിന്സണ് വി പോള്‍, ജയ ബിജുമോന്, ശ്യാമള ഗോപാലന്, വി.സി കുര്യാക്കോസ്, ഒ.കെ കുട്ടപ്പന്, കെ.എന്‍ രമ, ലില്ലി ജോയി, സന്തോഷ് കോരപിള്ള, ഉഷശ്രീകുമാര്‍ ,ബി.ഡി.ഒ ബൈജു റ്റി പോള്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."