ഉപരോധിച്ചു
മുവാറ്റുപുഴ: അര്‍ഹതയുണ്ടായിരുന്നിട്ടും ബി.പി.എല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട വീട്ടമ്മമാര്‍ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ താലൂക്ക് സിവില്‍ സപ്ലൈ അസിസ്റ്റന്റ് ഓഫിസറെ ഉപരോധിച്ചു.
പായിപ്ര ഗ്രാമപഞ്ചായത്ത് ഇരുപത്തി ഒന്നാം വാര്‍ഡിലെ സ്ത്രീകളും വീട്ടമ്മമാരുമാണ് പഞ്ചായത്ത് മെമ്പര്‍ എം.സി വിനയന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സപ്ലൈ ഓഫിസറെ ഉപരോധിച്ചത്. സ്വന്തമായി വീടില്ലാത്തവരും ജീര്‍ണാവസ്ഥയിലായ വീടുള്ളവരും സ്വന്തമായി ഭൂമിയോ, വീടോ ഇല്ലാത്തവരും. വിധവകളും. രോഗികളും,ബി.പി.എല്‍ പട്ടികയില്‍ നിന്നും ഒഴിവായപ്പോള്‍ ഇരു നില മന്ദിരങ്ങളും വാഹനങ്ങളും ഉള്ളവര്‍ ബി.പി.എല്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണന്ന് സമരക്കാര്‍ ആരോപിച്ചു.
കഴിഞ്ഞ മൂന്ന് മാസം മുമ്പ് പഞ്ചായത്ത് ഓഫീസില്‍ സപ്ലൈ ഓഫിസര്‍ നടത്തിയ അധാലത്തില് പങ്കെടുത്ത് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും യാതൊരു വിധ നടപടിയും ഉണ്ടായില്ല. പുതിയതായി റേഷന്‍ കാര്‍ഡ് ലഭിച്ചപ്പോള്‍ വീണ്ടും കാര്‍ഡ് ഏ.പി.എല്‍ വിഭാഗത്തിലാണന്ന് വീട്ടമ്മമാര്‍ മനസിലാക്കിയത്. ഇതേ തുടര്‍ന്നാണ് വീട്ടമ്മമാര്‍ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ ഉപരോധസമരം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."