ധര്‍ണ നടത്തി
ആലുവ: കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്പറേഷന് സ്റ്റാഫ് യൂണിയന്റെ (കെ.എം.സി.എസ്.യു) നേതൃത്വത്തില്‍ ആലുവ നഗരസഭയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി. സി.ഐ.ടി.യു ജില്ലാജോയിന്റ് സെക്രട്ടറി എം.ജെ ടോമി ധര്‍ണ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.എസ്.യു യൂണിറ്റ് പ്രസിഡന്റ് ശ്രീ.അജിതകുമാര്‍ അധ്യക്ഷത വഹിച്ചു . സ്ഥിരം സമിതി അധ്യക്ഷരായ ലോലിത ശിവദാസന്‍, ഓമന ഹരി, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, കൗണ്‍സിലര്‍മാരായ മനോജ് ജി കൃഷ്ണന്, പി.സി ആന്റണി, ഷൈജി രാമചന്ദ്രന്, കെ.എം.സി.എസ്.യു ജില്ലാ പ്രസിഡന്റ് സജയന്, കെ.പി കുഞ്ഞപ്പന്, മധു, എ.എം അശോകന് എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്രാജ്യത്വ അനുകൂല നയങ്ങള്‍ തിരുത്തുക, വര്‍ഗീയതയെ ചെറുക്കുക, മതനിരപേക്ഷത ശക്തിപ്പെടുത്തുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങള്‍ വിജയിപ്പിക്കുക, തദ്ദേശ സ്വയംഭരണ പൊതു സര്‍വീസ് യാഥാര്‍ഥ്യമാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ധര്‍ണ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."