കര്‍ഷകരുടെ വരുമാനം കൂട്ടാന്‍ കര്‍മ പരിപാടിയുമായി സി.എം.എഫ്.ആര്‍.ഐ
കൊച്ചി: കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് ഇടനിലക്കാരെ ഒഴിവാക്കിയുള്ള ഓണ്‍ലൈന്‍ വിപണന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഏഴിന കര്‍മപരിപാടിയിലാണ് ഈ നിര്‍ദ്ദേശം. കര്‍മപരിപാടിയുടെ ജില്ലാതല പ്രഖ്യാപനവും വിശദീകരണവും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്‍.ഐ) നടന്നു.
കേന്ദ്രം ആവിഷ്‌കരിച്ച കാര്‍ഷിക വിപണന സംവിധാനമായ ഇനാം പദ്ധതിയിലൂടെ 455 വിപണന കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഏകീകൃത ദേശീയ വിപണിയായ ഇനാം ഉപയോഗിക്കുന്നതിലൂടെ ഇടനിലക്കാരിലൂടെയുള്ള നഷ്ടം ഒഴിവാക്കി കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭിക്കുമെന്ന് കര്‍മ്മരേഖയില്‍ പറയുന്നു. കാലാവസ്ഥ വ്യതിയാനം, കമ്പോള നിലവാരം, വിളസംരക്ഷണം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കര്‍മ്മരേഖയില്‍ നിര്‍ദ്ദേശമുണ്ട്.
സി.എം.എഫ്.ആര്‍.ഐക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ പ്രവീണ്‍ പുത്ര കര്‍മ്മപദ്ധതിയുടെ പ്രഖ്യാപനവും വിശദീകരണവും നിര്‍വഹിച്ചു. പരിപാടി പ്രൊഫ.കെ.വി തോമസ് എം.പി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."