ഫേബിയന്‍ ബുക്‌സ് സപ്തദിന സാംസ്‌ക്കാരികോത്സവം
ആലപ്പുഴ: നൂറനാട് ഫേബിയന്‍ ബുക്‌സിന്റെ 20-ാം വാര്‍ഷിക ത്തോടനുബന്ധിച്ച് ഇന്നു മുതല്‍ 31 വരെ സപ്തദിന സാംസ്‌ക്കാരികോത്സവം സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് കാര്യാലയ അങ്കണത്തില്‍ നടക്കുന്ന പരിപാ ടിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് 38 ചിത്രകാരന്മാര്‍ ചേര്‍ന്ന് ചിത്രരചന നടത്തും. പരിപാടിയുടെ ഉദ്ഘാടനം 27ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. ആര്‍. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
ഫോട്ടോ, പെയിന്റിംഗ്, ശില്‍പകല എന്നിവയുടെ പ്രദര്‍ശനം ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കഥയരങ്ങ്, കവിയരങ്ങ്, നാടകം, നൃത്തം, സംവാദം എന്നിവയുണ്ടാകും. തെരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും ഓപ്പണ്‍ ഫോറമും എല്ലാ ദിവസവും നടക്കും. ചലച്ചിത്ര രംഗത്തു നിന്നും ഡെന്നി ജോസഫ്, മധുപാല്‍, പി. ബാലചന്ദ്രന്‍, ഡോ. ബിജു, സണ്ണി ജോസഫ്, എം.ബി. പദ്മകുമാര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും. 31ന് വൈകുന്നേരം 3.30ന് കവിയരങ്ങോടെ സാംസ്‌കാരികോത്സവം സമാപിക്കും. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ആര്‍. പാര്‍ഥസാരഥി വര്‍മ, വി.ടി. എബ്രഹാം, രമേശ് എസ്. മകയിരം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."