HOME
DETAILS
MAL
മത്സ്യബന്ധന വള്ളം തകര്‍ന്ന സംഭവം: നഷ്ടപരിഹാരം നല്‍കണമെന്ന് കെ.സി
backup
August 25 2017 | 02:08 AM
ആലപ്പുഴ: കടല്‍ ക്ഷോഭത്തില്‍ നീര്‍ക്കുന്നത്ത് കടല്ഭിത്തിയിലിടിച്ചു മത്സ്യബന്ധന വള്ളം തകര്‍ന്ന സംഭവത്തില്‍ അടിയന്തിര നഷ്ടപരിഹാരം നല്‍കണമെന്ന് കെ.സി വേണുഗോപാല്‍ എം. പി ഫിഷറീസ് മന്ത്രിയോടാവശ്യപ്പെട്ടു.
അമ്പലപ്പുഴ വടക്ക് നീര്‍ക്കുന്നം സ്വദേശി ഷിജുവിന്റെ മത്സ്യബന്ധന വള്ളമാണ് തകര്‍ന്നത്. സംഭവത്തില്‍ ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും അര്‍ഹമായ നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എം.പി മന്ത്രിക്ക് കത്ത് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."