HOME
DETAILS
MAL
വിരമിച്ച മത്സ്യത്തൊഴിലാളികള്‍ക്കുള്ള പെന്ഷന് പുനഃസ്ഥാപിച്ചു: മത്സ്യബോര്‍ഡ് ചെയര്മാന്
backup
August 25 2017 | 02:08 AM
ആലപ്പുഴ: ജില്ലയിലെ വിരമിച്ച മത്സ്യത്തൊഴിലാളികള്‍ക്കുള്ള പെന്ഷന് വിതരണം പുനസ്ഥാപിച്ചതായി മത്സ്യ ബോര്‍ഡ് ചെയര്മാന് പി.പി ചിത്തരഞ്ജന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
വര്‍ഷങ്ങളായി പെന്ഷന് വിതരണം തടസപ്പെട്ടിരി ക്കുകയായിരുന്നു. പരമ്പരാഗത വ്യവസായ മേഖലക്ക് ആകെ 50 കോടിയാണ് പെന്ഷന് വിതരണത്തിന് സര്‍ക്കാര്‍ അനുവദി ച്ചിരിക്കുന്നത്. മത്സ്യ മേഖലക്ക് 25 കോടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി 90,000 തൊഴിലാളികള്‍ക്കാണ് പ്രയോജനം ലഭിക്കുക.
തൊഴിലാളികള്‍ മരിച്ചു പോയെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
പെന്ഷന് ഗുണഭോക്താവാകാന്‍ ആധാര്‍ ബന്ധിപ്പിക്കണ മെന്നാണ് നിലവിലുള്ള മാനദണ്ഡം. ഇത് ഇല്ലാത്തവര്‍ക്ക് വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചും പദ്ധതിയില്‍ ഗുണഭോക്താ ക്കളാകാന് കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."