കൃഷിയെ സ്‌നേഹിച്ച് ബസ് ഡ്രൈവര്‍
ആനക്കര: ബാപ്പുട്ടി ഡ്രൈവറാണ്. അതിലുപരി കര്‍ഷകനുമാണ്. സ്വന്തമായി കൃഷി ചെയ്യാന്‍ കൂടുതല്‍ ഭൂമിയില്ലങ്കിലും പാട്ടത്തിനെടുത്ത ഏക്കര്‍ കണക്കിന് സ്ഥലത്ത് നെല്ലും വാഴയും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.
കപ്പൂര്‍ പഞ്ചായത്തിലെ കുമരനല്ലൂര്‍ കിഴക്കെവളപ്പില്‍ ബാപ്പുട്ടി (46) ആണ് ഈ മാതൃകാ കര്‍ഷകന്‍.
പോട്ടൂര്‍ മോഡേണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസിലെ ഡ്രൈവറാണ് ഇദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജൈവ പച്ചക്കറി വ്യാപകമാകുന്നതിന് മുന്‍പ് ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ച് വിവിധ തരം പച്ചക്കറികള്‍ കൃഷി ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാറപ്പുറത്ത് പച്ചക്കറി കൃഷി ചെയ്ത് വിജയം കണ്ടിരുന്നു. ചിരട്ടയില്‍ വെള്ളരി കൃഷി ചെയ്തു വിജയം നേടി.
വീട്ടില്‍ വിവിധ തരത്തിലുളള ചെടികളുമുണ്ട്. വീടിനോട് ചേര്‍ന്ന ഇരുപത് സെന്റ് സ്ഥലത്ത് കുരുമുളക്. ഇഞ്ചി, മഞ്ഞള്‍ കൃഷി ചെയ്യുമ്പോള്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് നെല്ല്, നേന്ത്രവാഴ, കദളി, പൂജക്കദളി, ചെങ്കദളി, പടല, ചെട്ടി, പൊണ്ണന്‍, ക്വിന്റല്‍, റോബസ്റ്റ് അടക്കമുള്ള മുഴുവന്‍ ഇനം വാഴകളും കൃഷി ചെയ്യുന്നുണ്ട്. രണ്ട് വര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ നിന്നായിട്ടാണ് വിവിധ ഇനം വാഴകള്‍ കൊണ്ടുവന്ന് വ്യാപകമായി കൃഷി ചെയ്യുന്നത്.
തന്റെ കൃഷിയില്‍ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ന്യൂസ്‌പേപ്പര്‍ ഉപയോഗിച്ച് കവര്‍ നിര്‍മിച്ച് പച്ചക്കറി കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പും നടത്തുന്നുണ്ട്. ചെറിയ തരത്തിലുള്ള പേപ്പര്‍ കവറുകളില്‍ ചാണകപ്പൊടിയും മറ്റ് ജൈവ വളങ്ങളും കലര്‍ത്തി കവറുകളില്‍ നിക്ഷേപിച്ചാണ് ഇത്തരത്തില്‍ കൃഷി ചെയ്ത് നോക്കിയതും വിജയം കണ്ടതും. ഇതിനെ തുടര്‍ന്നാണ് വ്യാപകമായി വലിയ പേപ്പര്‍ കവറുകളില്‍ കൃഷി ചെയ്യാനൊരുങ്ങുന്നത്.
വീട്ടിലെ കൃഷി മാത്രമല്ല താന്‍ ഡ്രൈവറായി പോകുന്ന സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കൃഷിക്കു നേതൃത്വം നല്‍കുന്നതും ബാപ്പുട്ടിയാണ്.
വീട്ടിലും നാട്ടിലും കൃഷിയുമായി രംഗത്തുള്ള ബാപ്പുട്ടിയെ കര്‍ഷ ദിനത്തില്‍ കപ്പൂര്‍ മാരായംകുന്ന് സ്‌കൂള്‍ അധികൃതര്‍ ആദരിച്ചിരുന്നു.
ഭാര്യയും അധ്യാപികയുമായ ദൗലത്തും മക്കളും ബികോം, ബി.എസ്.സി, എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ തമീം, തസ്‌ലീമ, തന്‍സീഹ് എന്നിവരും ബാപ്പുട്ടിയുടെ കൃഷിക്ക് തുണയായുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."