HOME
DETAILS

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

  
backup
August 25 2017 | 02:08 AM

%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-8


കൊടുങ്ങല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ്സിന്റെ താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു.
ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജയുടെയും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെയും രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് ചാലക്കുടി ലോകസഭാ കമ്മറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടയിലാണ് സംഘര്‍ഷമുണ്ടായത്. കെ.പി.സി.സി സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തയുടനെ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നേതാക്കളും പൊലിസും സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായില്ല. റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
യൂത്ത് കോണ്‍ഗ്രസ്സ് ലോകസഭാ മണ്ഡലം പ്രസിഡന്റ് പി.ബി സുനീര്‍, കൈപ്പമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ നസീര്‍, പോള്‍ പാത്തിക്കല്‍, ആസിഫ്, പി.എ മനാഫ്, വാണി പ്രയാഗ്, സുദര്‍ശന്‍, കെ.കെ ഷാജഷാന്‍ തുടങ്ങിയവരെ പൊലിസ് അറസ്റ്റ് ചെയ്തു.
പിന്നീട് ഡി.സി.സി സെക്രട്ടറി അഡ്വ. പി.എച്ച് മഹേഷ്, എറിയാട് ബ്ലോക്ക് പ്രസിഡന്റ് പി.കെ ഷംസുദ്ദീന്‍, കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ഡില്‍ഷന്‍ കൊട്ടേക്കാട്ട്, ഇ.എസ് സാബു, സി.എ റഷീദ് തുടങ്ങിയവര്‍ എത്തിയ ശേഷമാണ് കസ്റ്റഡിയിലെടുത്തവരെ ജാമ്യത്തില്‍ വിട്ടയച്ചത്.
അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പൊലിസ് മണിക്കൂറുകളോളം കസ്റ്റഡിയില്‍ വെച്ചതായി നേതാക്കള്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago