വിന്‍സെന്റ് എം.എല്‍.എക്ക് ജാമ്യം
തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ എ. വിന്‍സെന്റ് എം.എല്‍.എക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
34 ദിവസത്തെ റിമാന്‍ഡിനുശേഷമാണ് ജാമ്യം ലഭിച്ചത്. വാദിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന് നേരത്തേ കോടതിയെ അറിയിച്ചിരുന്നു.
പരാതിക്കാരി 18 വര്‍ഷമായി മാനസിക രോഗത്തിനു ചികിത്സയിലാണെന്നും വീട്ടമ്മയുടെ സഹോദരനെ വിളിച്ചത് നല്ല ഉദ്ദേശ്യത്തോടെയാണെന്നും വിന്‍സെന്റിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. നേരത്തേ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ സെഷന്‍സ് കോടതിയിലും ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് എം.എല്‍.എ ഇന്നലെ വൈകിട്ടോടെ ജയില്‍ മോചിതനായി. പരാതിക്കാരിയായ വീട്ടമ്മയെ എം.എല്‍.എ രണ്ടുതവണ പീഡിപ്പിച്ചെന്നാണ് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."