മൂന്നാംമുറ: നിശാന്തിനി ഉള്‍പ്പെടെ ആറ് പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി
തിരുവനന്തപുരം: എസ്.പി ഓഫിസില്‍ വിളിച്ചുവരുത്തി മൂന്നാംമുറ പ്രയോഗിച്ചതിന് വനിതാ ബറ്റാലിയന് എസ്.പി നിശാന്തിനി ഉള്‍പ്പെടെ ആറു പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതല നടപടിയെടുക്കാന്‍ തീരുമാനം. ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
യൂനിയന്‍ ബാങ്ക് തൊടുപുഴ ബ്രാഞ്ച് മാനേജര്‍ പെഴ്സി ജോസഫ് ഡസ്മണ്ടിനെ തൊടുപുഴ എസ്.പി ഓഫിസില്‍ വിളിച്ചുവരുത്തി തല്ലിച്ചതച്ചതിലാണ് നടപടി. നിശാന്തിനിയെ കൂടാതെ പൊലിസ് ഉദ്യോഗസ്ഥയായ വി.ഡി പ്രമീള, പൊലിസ് ഡ്രൈവര്‍ ടി.എം സുനില്‍, സീനിയര്‍ സി.പി.ഒ കെ.എ ഷാജി, സി.പി.ഒ നൂര്‍സമീര്‍, തൊടുപുഴ എസ്.ഐയായിരുന്ന കെ.വി മുരളീധരന് എന്നിവര്‍ക്കെതിരേയാണ് നടപടി. എസ്.ഐയായിരുന്ന കെ.വി മുരളീധരന് വിരമിച്ചെങ്കിലും സര്‍വിസ് നിയമങ്ങള്‍ പ്രകാരമുള്ള നടപടിയെടുക്കാന്‍ അഡിഷനല്ചീഫ് സെക്രട്ടറി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. 2011 ജൂലൈ 26നാണ് കേസിനാസ്പദമായ സംഭവം. ബാങ്കില്‍ വാഹന വായ്പയ്ക്കെത്തിയ പൊലിസുകാരിയായ വി.ഡി പ്രമീളയുടെ കൈയില്‍ കടന്നുപിടിച്ചെന്ന കള്ളക്കേസ് ചുമത്തിയാണ് പെഴ്സി ജോസഫിനെ മര്‍ദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."