HOME
DETAILS
MAL
എസ്.ബി.ഐയുടെ തെറ്റായ നയങ്ങള്‍: കേന്ദ്രത്തിന് കത്തയക്കും
backup
August 25 2017 | 06:08 AM
തിരുവനന്തപുരം: ജനങ്ങളെ വലയ്ക്കുന്ന എസ്.ബി.ഐ നടപടിക്കെതിരേ കേന്ദ്ര സര്‍ക്കാരിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. കെ. രാജന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എസ്.ബി.ടി ചെറുകിട കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന വായ്പകള്‍ എസ്.ബി.ഐ നല്‍കുന്നില്ല. വന്‍കിട കച്ചവടക്കാര്‍ക്ക് മാത്രം വായ്പ നല്കുന്ന തലത്തിലേക്ക് എസ്.ബി.ഐ മാറി.
ഇത് ചെറുകിട കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും തിരിച്ചടിയായിട്ടുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചിരുന്നു. ബാങ്ക് ജനകീയ സ്വഭാവത്തിലേക്ക് മാറണമെന്നതാണ് കേരളത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."