ഐ.എസ്.ആര്‍.ഒയില്‍ ഡ്രൈവര്‍; 128 ഒഴിവുകള്‍
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ 50, ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ 76, സ്റ്റാഫ് കാര്‍ ഡ്രൈവര്‍ രണ്ട് എന്നിങ്ങനെ ആകെ 128 ഒഴിവുകളാണുള്ളത്. ഐ.എസ്.ആര്‍.ഒയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ 19 ഒഴിവുകളുണ്ട്.
എസ്.എസ്.എല്‍.സി, അല്ലെങ്കില്‍ തത്തുല്യം, അതാതു വിഭാഗത്തിലെ ഡ്രൈവിങ് ലൈസന്‍സിനു പുറമേ ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ക്കു പബ്ലിക് സര്‍വിസ് ബാഡ്ജ്, മൂന്നു വര്‍ഷത്തെ പരിചയം, ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ക്കു പബ്ലിക് സര്‍വിസ് ബാഡ്ജ്, അഞ്ചു വര്‍ഷത്തെ പരിചയം, സ്റ്റാഫ് കാര്‍ ഡ്രൈവര്‍ക്ക് എല്‍.വി.ഡി ലൈസന്‍സ്, പബ്ലിക് സര്‍വിസ് ബാഡ്ജ്, മൂന്നു വര്‍ഷത്തെ പരിചയം എന്നിവയാണ് യോഗ്യത.എഴുത്തുപരീക്ഷയുടെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ മാത്രം 100 രൂപ അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടക്കണം. www.isro.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് administrative officer (rmt), antariksh bhavan, isro headquarters, newbel road, bengaluru 560094 എന്ന വിലാസത്തില്‍ അയക്കണം.
ഓണ്‍ലൈനായി അപേക്ഷിക്കാവുന്ന അവസാന തിയതി: ഓഗസ്റ്റ് 28
അപേക്ഷയുടെ പ്രിന്റൗട്ട് ലഭിക്കേണ്ട അവസാന തിയതി: സെപ്റ്റംബര്‍ 04
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."