കൊല്ലത്ത് വീണ്ടും കരാരുകാരന്റെ ആത്മഹത്യ
കൊല്ലം: സര്‍ക്കാര്‍ ബില്ലു മാറി നല്‍കാത്തതില്‍ മനം നൊന്ത് ജില്ലയില്‍ വീണ്ടും കരാറുകാരന് ആത്മഹത്യ ചെയ്തു. പത്തനാപുരം കറവൂര്‍ സ്വദേശി സന്തോഷിഴനയാണ് ഇന്നു രാവിലെ വീടിന് മുന്നിലെ കിണറിന് സമീപത്തെ തൂണില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 9 ലക്ഷം രൂപയുടെ റോഡ് നിര്‍മാണം സന്തോഷ് ഏറ്റെടുത്ത് നിര്‍വഹിച്ചിരുന്നു. എന്നാല്‍ പണി പൂര്‍ത്തിയായി 9മാസം കഴിഞ്ഞിട്ടും പണിയുടെ ബില്ല് മാറി നല്‍കിയിരുന്നില്ല.
ഇതുസംബന്ധിച്ച് ഇക്കഴിഞ്ഞ മെയില്‍ സന്തോഷ് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ബിനാമി കരാറിന് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ അസി. എഞ്ചിനീയര്‍ ബില്ല് തടഞ്ഞു വച്ചിരിക്കുകയാണെന്നായിരുന്നു പരാതി. സന്തോഷിന്റെ ആത്മഹത്യക്ക് പിന്നില്‍ അസി.
എഞ്ചിനീയറുടെ മാനസിക പീഡനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സന്തോഷ് നല്കിയ പരാതിയും ആത്മഹത്യാ കുറിപ്പും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. കടബാധ്യത മുലം വനം വകുപ്പ് കോണ്‍ട്രാക്ടറായിരുന്ന ആര്യങ്കാവ് തടി ഡിപ്പോക്ക് സമീപം മറ്റത്ത് ഹൗസില്‍ എ അഗസ്റ്റിനെ(43)ഇക്കഴിഞ്ഞ 15ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."