റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സിന് അപേക്ഷിച്ചവരുടെ താല്‍ക്കാലിക റാങ്ക് ലിസ്റ്റ് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തിലും ഡി.എം.ഇയുടെ വെബ്സൈറ്റിലും (ംംം.റാല.സലൃമഹമ.ഴീ്.ശി) പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ നഴ്സിങ് കോളജുകളിലും ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും. ലിസ്റ്റിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഓഗസ്റ്റ് 31നകം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കണം. കോഴ്സിന്റെ അന്തിമ ലിസ്റ്റ് സെപ്റ്റംബര്‍ 13ന് പ്രസിദ്ധീകരിക്കും. 15ന് രാവിലെ 10 മുതല്‍ 12 വരെ തിരുവനന്തപുരം മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ റാങ്ക് ഒന്ന് മുതല്‍ 75 വരെയുളള പട്ടികജാതി വിഭാഗം പെണ്‍കുട്ടികളുടെയും 12 മുതല്‍ ഒരു മണിവരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ പട്ടികവര്ഗവിഭാഗക്കാരുടെയും രണ്ടിന് ശേഷം 76 മുതല്‍ റാങ്ക് ലിസ്റ്റിലുളള എല്ലാ പട്ടികജാതി വിഭാഗം പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഇന്റര്‍വ്യൂ നടക്കും.
വിശദവിവരങ്ങള്‍ ംംം.റാല.സലൃമഹമ.ഴീ്.ശി ല്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."