നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.യു ചിത്ര ഹൈക്കോടതിയില്‍
കൊച്ചി: ലണ്ടനില്‍ നടന്ന ലോക മീറ്റില്‍ മത്സരിക്കാനാവാത്ത സാഹചര്യമുണ്ടാക്കിയ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പി.യു ചിത്ര ഹൈക്കോടതിയെ സമീപിച്ചു. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ അത്‌ലറ്റുകള്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ ഉണ്ടാക്കണമെന്നും ഇത് വെബ്‌സെറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹരജി.
ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി നടപ്പാക്കുന്നതിന് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ തയാറായില്ല. തുടര്‍ന്ന് ചിത്രയ്ക്ക് മീറ്റില്‍ പങ്കെടുക്കാനായിരുന്നില്ല. സിംഗിള്‍ ബെഞ്ച് വിധി നടപ്പാക്കിയില്ലെന്നാരോപിച്ച് പി.യു ചിത്ര കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചിരുന്നു. ഗുണ്ടൂരില്‍ നടന്ന മത്സരത്തില്‍ 10,000 മീറ്ററില്‍ ജി. ലക്ഷ്മണ പങ്കെടുത്തിരുല്ല. എന്നാല്‍, ലോക മീറ്റിലേക്ക് ലക്ഷ്മണയെ ശുപാര്‍ശ ചെയ്തു. കൂടാതെ സ്വപ്ന ബര്‍മ്മനെയും ഇതുപോലെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുധ സിങ്ങും ലോകമീറ്റില്‍ പങ്കെടുക്കേണ്ടയിനത്തില്‍ ഗുണ്ടൂരില്‍ മത്സരിച്ചില്ല. എന്നിട്ടും ഇവരെയും ഉള്‍പ്പെടുത്തി. പി.യു ചിത്ര രണ്ടു തവണ ഏഷ്യന്‍ ചാംപ്യനായിട്ടും മോശം പ്രകടനമെന്ന പേരില്‍ ഒഴിവാക്കിയെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."