HOME
DETAILS
MAL
കോടതി പരാമര്‍ശം നീക്കിയതു കൊണ്ടുമാത്രം മന്ത്രി വിശുദ്ധയാകില്ല: ചെന്നിത്തല
backup
August 25 2017 | 19:08 PM
തിരുവനന്തപുരം: ബാലാവകാശ കമ്മിഷന് നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരാമര്‍ശം നീക്കിയത് കൊണ്ടുമാത്രം ആരോഗ്യമന്ത്രി കെ.കെ ശൈലജ വിശുദ്ധയാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മന്ത്രി ഉടന്‍ രാജിവയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന മന്ത്രിയുടെ പ്രസ്താവന വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണ്. ആരോഗ്യമന്ത്രി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് ഇപ്പോഴും നിലനില്ക്കുന്നു. മന്ത്രി കൃത്യവിലോപവും സ്വജനപക്ഷപാതവും നടത്തിയെന്നുതന്നെയാണ് ഉത്തരവ് റദ്ദാക്കിയ വിധിയിലൂടെ ഹൈക്കോടതി സ്ഥാപിച്ചത്. ഈ വിധി നിലനില്ക്കുമ്പോള് താന്‍ നിരപരാധിയാണെന്ന മന്ത്രിയുടെ വാദത്തിന് എന്ത് അര്‍ഥമാണെന്നും ചെന്നിത്തല ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."