തെരഞ്ഞെടുപ്പ്: ചുമതല അരുണ്‍ ജെയ്റ്റ്ലിക്ക്
അഹമ്മദാബാദ്: അടുത്ത വര്‍ഷം നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല ബി.ജെ.പി നേതൃത്വം വിവിധ നേതാക്കള്‍ക്ക് വീതിച്ചു നല്കി. ഗുജറാത്തിന്റെ ചുമതല കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കും കര്‍ണാടകയുടെ ചുമതല പ്രകാശ് ജാവദേക്കര്‍ക്കും ഹിമാചല്‍ പ്രദേശിന്റെ ചുമതല തവര്‍ചന്ദ് ഗെലോട്ടിനുമാണ് നല്‍കിയത്.
19 വര്‍ഷമായി ബി.ജെ.പി സര്‍ക്കാരാണ് ഗുജറാത്തില്‍ അധികാരത്തിലുള്ളത്. ഇതില്‍ 12 വര്‍ഷവും നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിലായിരുന്നു സംസ്ഥാനം. ബി.ജെ.പിയുടെ ഉറച്ച കോട്ടയെന്ന് അവകാശപ്പെടുമ്പോഴും കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമപ്രദേശങ്ങളില്‍ പാര്‍ട്ടിക്ക് ഇടര്‍ച്ച നേരിട്ടിരുന്നു.
കോണ്‍ഗ്രസ് ഭരണത്തിലുള്ള ഏഴ് സംസ്ഥാനങ്ങളില്പ്പെടുന്നതാണ് കര്‍ണാടകയും ഹിമാചല്‍ പ്രദേശും. അതുകൊണ്ടുതന്നെ ഈ രണ്ടു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ച് നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."