HOME
DETAILS
MAL
നീരജ് ചോപ്രയ്ക്ക് പരുക്ക്
backup
August 26 2017 | 00:08 AM
സൂറിച്: ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് പരുക്ക്. സൂറിച്ച് ഡയമണ്ട് ലീഗിനിടെ താരം പരുക്കേറ്റ് മത്സരം മുഴുമിപ്പിക്കാതെ പിന്മാറി. യോഗ്യതാ റൗണ്ടില്‍ ഏഴാം സ്ഥാനത്ത് മുന്നേറവേയാണ് താരത്തിന് അടിവയറ്റില്‍ പരുക്കേറ്റ് പിന്മാറേണ്ടി വന്നത്. ആദ്യ മൂന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാക്കി 83.80 മീറ്റര്‍ താണ്ടി ഏഴാം സ്ഥാനത്ത് നില്‍ക്കുകയായിരുന്നു നീരജ്. പരുക്കിനെ തുടര്‍ന്ന് അവസാന രണ്ട് റൗണ്ടുകളില്‍ മത്സരിക്കാന്‍ നീരജിന് സാധിക്കാതെ പോയി. അതേസമയം താരത്തിന്റെ പരുക്ക് സംബന്ധിച്ച് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ അധികൃതര്‍ക്ക് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."