റോബര്‍ട്ടോ കാര്‍ലോസിന് മൂന്ന് മാസം തടവ് ശിക്ഷ
റിയോ ഡി ജനീറോ: മുന്‍ ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിന് മൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. മുന്‍ ഭാര്യ ബാര്‍ബറ തേലറിലുള്ള മക്കള്‍ക്ക് ജീവനാംശം നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. റിയോ ഡി ജനീറോയിലെ ഇറ്റാപൂര്ണ കുടുംബ കോടതിയാണ് കാര്‍ലോസിന് ശിക്ഷ വിധിച്ചത്. മക്കള്‍ക്ക് അവകാശപ്പെട്ട 20,000 ഡോളര്‍ നല്കുന്നതില് പരാജയപ്പെട്ടതിനേ തുടര്‍ന്നാണ് കാര്ലോസിനെതിരേ കടുത്ത നടപടി എടുത്തത്.
തുക തവണകളായി നല്‍കാമെന്ന കാര്‍ലോസിന്റെ നിര്‍ദ്ദേശം കുടുംബം തള്ളിയതായി ജഡ്ജി മയാനെ ഡെ കാസ്ട്രോ ചൂണ്ടിക്കാട്ടി. മുന്‍ ഭാര്യ ബാര്‍ബറ തേലറില് രണ്ട് മക്കളാണ് റോബര്‍ട്ടോ കാര്‍ലോസിനുള്ളത്. പല വിവാഹ ബന്ധങ്ങളിലായി ഒന്‍പത് കുട്ടികളുടെ പിതാവാണ് റോബര്‍ട്ടോ കാര്‍ലോസ്. ഇതിഹാസ താരത്തിന്റെ ജയില്‍ ശിക്ഷ ഒഴിവാക്കുന്ന വിധത്തില്‍ വിഷയം പരിഹരിക്കുമെന്ന് അഭിഭാഷകന് ഫെര്‍ണാണ്ടോ പിറ്റ്നര്‍ വ്യക്തമാക്കി. ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി 125 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കാര്‍ലോസ് ടീമിന്റെ ലോകകപ്പ് വിജയത്തിലും നിര്‍ണായക സാന്നിധ്യമായിരുന്നു. ഐ.എസ്.എല്‍ ഫുട്ബോളില്‍ ഡല്‍ഹി ഡൈനാമോസിന്റെ കളിക്കാരനും കോച്ചുമായും കാര്‍ലോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."